Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മഞ്ച ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഫോം വിതരണം ആരംഭിച്ചു

നെടുമങ്ങാട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മഞ്ച ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മേയ് മൂന്നു വരെ സ്വീകരിക്കും. പൊതു പ്രവേശന പരീക്ഷ മേയ് അഞ്ചിനു രാവിലെ പത്തിന് ആരംഭിക്കും. ഏഴാംക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വിവരങ്ങൾക്ക്: 0472 2812686, 94000 06460.


Post a Comment

0 Comments