വെഞ്ഞാറമൂട്: കടുത്ത ചൂടിൽ വെറ്റിലക്കൊടികൾ കരിഞ്ഞുണങ്ങി. ഉള്ളു തേങ്ങി യുവ കർഷകൻ. ആലിയാട് മുണ്ടയ്ക്കൽവാരം വർത്തിക്കാവിൽ വീട്ടിൽ വി.എസ്.അനിൽകുമാർ എന്ന യുവ കർഷകന്റെ വെറ്റിലക്കൊടികളാണു നശിച്ചത്. കൃഷിയിൽ ആനന്ദിച്ചിരുന്ന ഈ കർഷകൻ ഇവയുടെ ചിത്രങ്ങളെടുത്തു സൂക്ഷിക്കുന്നതു പതിവാണ്.500 ചുവട് വെറ്റില മൂന്നു പാത്തികളിലായി നിരത്തി വളർത്തിയിരുന്നു കേരള ഓട്ടമൊബീൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരനായ ഇദ്ദേഹം. രാവിലെയും വൈകിട്ടും സ്വന്തമായാണു വെറ്റില നനയ്ക്കുന്നത്. ഒരു മാസം മുമ്പു വരെ വെറ്റിലക്കൊടി നനച്ചു. തഴച്ചു വളർന്ന കൊടിയുടെ ചിത്രമെടുത്തു സൂക്ഷിച്ചു.
എന്നാൽ പതിയെ ജലക്ഷാമം തുടങ്ങി. .മറ്റു കൃഷികൾക്കുള്ള ജലം കൂടി വെറ്റിലക്കൊടിക്കു മാത്രമായി ഉപയോഗിച്ചെങ്കിലും പ്രദേശം വറ്റിവരണ്ടതോടെ വെറ്റിലക്കൊടി വാടി, പിന്നെ കരിഞ്ഞുണങ്ങി. വേനലിന്റെ ഈ ക്രൂരത വിവരിക്കവെ യുവ കർഷകന്റെ കണ്ണുകൾ ഈറനണിഞ്ഞു. മാസം അര ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു.കൂടാതെ 500 ഏത്തവാഴകൾ ,ചേമ്പ്, ചേന എന്നീ കൃഷികളും പൂർണമായും കരിഞ്ഞു. നാലുവർഷമായി കൃഷി ചെയ്തുവരുന്ന വെറ്റിലക്കൊടി കരിഞ്ഞതോടെ വൻ നഷ്ടം സംഭവിച്ചിരിക്കുകയാണെന്ന് അനിൽ കുമാർ പറയുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.