Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ ഒൻപത് സ്കൂളുകൾക്ക് ബസ് വാങ്ങാൻ 1,18,29,400 രൂപ അനുവദിച്ചു

നെടുമങ്ങാട്: നിയോജക മണ്ഡലത്തിലെ ഒൻപത് സ്കൂളുകൾക്കു ബസുകൾ വാങ്ങാനായി 1,18,29,400 രൂപ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും സർക്കാർ അനുവദിച്ചതായി സി.ദിവാകരൻ എംഎൽഎ അറിയിച്ചു. തലയൽ ഗവ. എൽപിഎസ്, നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്എസ്എസ്, കൊഞ്ചിറ ഗവ.യുപിഎസ്, പൂവത്തൂർ ഗവ. എച്ച്എസ്എസ്, ഇടമല ഗവ. യുപിഎസ്, കന്യാകുളങ്ങര ഗവ. എൽപിഎസ്, കൊല്ലംകാവ് ഗവ. എൽപിഎസ്, കരിച്ചാറ ഗവ.എൽപിഎസ്, അയിരൂപ്പാറ ഗവ.എച്ച്എസ്എസ് എന്നീ സ്കൂളുകൾക്കാണ് ബസുകൾ വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്. ഈ വിദ്യാലയങ്ങൾക്കു നെടുമങ്ങാട്ട് ചേരുന്ന പൊതുയോഗത്തിൽ ബസുകളുടെ കൈമാറ്റം നടക്കുമെന്ന് അറിയിപ്പിൽ പറയുന്നു. 


Post a Comment

0 Comments