തിരുവനന്തപുരം: കണ്ണൂർ നഗരത്തിൽ പരാക്രമം കാട്ടുകയും അഞ്ചു പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ വനംവകുപ്പ് നെയ്യാർഡാമിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.45നു മയക്കുവെടി വച്ചു പിടിച്ചു കൂട്ടിലാക്കിയ പുലിയെ കണ്ണൂർ വനം വകുപ്പ് ഓഫിസ് വളപ്പിൽ സൂക്ഷിച്ച ശേഷം ഇന്നലെ പുലർച്ചെ മൂന്നോടെയാണു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്.ഇന്നലെ രാത്രി ഏഴു മണിയോടെയാണ് പുലിയെ ഡാമിലെത്തിച്ചത്. സിംഹ സഫാരി പാർക്കിലെ പ്രത്യക കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന പുലിയെ ഒരുമാസത്തെ നിരീക്ഷണങ്ങൾക്ക് ശേഷം എന്തു ചെയ്യണമെന്നു തീരുമാനിക്കും. ആറിനും ഏഴിനും ഇടയ്ക്കു പ്രായമുള്ള ആൺപുലിയാണു പിടിയിലായതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പുലിയെ കാണാൻ വനം മന്ത്രി കെ.രാജുവും, വനം സെക്രട്ടറി മാരപാണ്ഡ്യനുമെത്തി. മയക്കുവെടിവച്ചു പിടികൂടിയ പുലിക്ക് മുറിവുകളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു പുലിയെ കണ്ണൂരിൽ നിന്നു കൊണ്ടുവന്ന വനംവകുപ്പ് ഡോക്ടറും മയക്കുവെടി വിദഗ്ധനുമായ അരുൺ സക്കറിയ പറഞ്ഞു. ചീഫ് കൺസർവേറ്റർ ശ്രാവൺകുമാർ വർമ, കണ്ണൂർ ഡിഎഫ്ഒ സുനിൽപാമിഡി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുലിക്കു കാര്യമായ പ്രശ്നങ്ങളില്ലെങ്കിൽ കാട്ടിലേക്കു തന്നെ തുറന്നു വിടും. വനം സെക്രട്ടറിയുടെ പ്രത്യേക നിർദേശ പ്രകാരമാണു പുലിയെ കണ്ണൂരിൽ നിന്നു ഡാമിലെത്തിച്ചത്. ഒരു വർഷം മുമ്പ് വയനാട് നിന്നു പിടികൂടിയ പുലിയെ ഇവിടെയെത്തിച്ചു ചികിൽസ നൽകിയശേഷം വനത്തിലേക്കു തുറന്നു വിട്ടിരുന്നു. ഇതിനുശേഷം ജനവാസ കേന്ദ്രത്തിൽ നിന്നു പിടികൂടി ഇവിടെ എത്തിച്ച കടുവ പക്ഷേ ചികിൽസയ്ക്കിടെ ചത്തു.സിംഹ സഫാരി പാർക്കിലെ ഇരുമ്പു കൂട്ടിലെ നിരീക്ഷണത്തിനു ശേഷം പൂർണ ആരോഗ്യവാനാകുമ്പോൾ വനത്തിലേക്കു തുറന്നു വിടുമെന്നാണു സൂചന. അഗസ്ത്യ വന മേഖലയിൽ തുറന്നു വിടണോ, വയനാട് വനമേഖലയിലേക്കു കൊണ്ടുപോകണോ എന്നത് സംബന്ധിച്ചു പിന്നീട് തീരുമാനിക്കും. ഡാമിലെത്തിച്ച പുലിയെ ഡോ.ജയകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകം നിരീക്ഷിക്കും.
സിംഹ സഫാരി പാർക്കിലെ പ്രത്യേക കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന പുലി ഒരു മാസം ഡോ. ജയകുമാറിന്റെ മേൽനോട്ടത്തിൽ നിരീക്ഷണത്തിലാവും.പുലിയെ കാണാൻ വനംമന്ത്രി കെ.രാജുവും വനം സെക്രട്ടറി മാരപാണ്ഡ്യനുമെത്തി. മയക്കുവെടിവച്ചു പിടികൂടിയ പുലിക്ക് മുറിവുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു പുലിയെ കൊണ്ടുവന്ന വനംവകുപ്പു ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. പുലിക്ക് ഏഴു വയസ്സുണ്ടാവും. ഒരു വർഷം മുമ്പു വയനാട്ടിൽനിന്നു പിടികൂടിയ പുലിയെ ഇവിടെയെത്തിച്ചു ചികിൽസ നൽകിയശേഷം വനത്തിലേക്കു തുറന്നു വിട്ടിരുന്നു. ഇതിനുശേഷം ജനവാസ കേന്ദ്രത്തിൽനിന്നു പിടികൂടി ഇവിടെ എത്തിച്ച കടുവ പക്ഷേ ചികിൽസയ്ക്കിടെ ചത്തു. സിംഹ മടയിൽ പുലി ചികിൽസ
നെയ്യാർഡാമിൽ സിംഹ ഗർജനം മുഴങ്ങിയ കൂടുകളിന്ന് ആക്രമണകാരികളായ വന്യമൃഗങ്ങളുടെ ചികിൽസാ കേന്ദ്രമായി മാറുന്നു. വംശ വർധന തടയാൻ നെയ്യാർ സിംഹസഫാരി പാർക്കിലെ സിംഹങ്ങളെ വന്ധ്യംകരിച്ചതിനുശേഷം പലതും ചത്തു. സിംഹങ്ങൾക്കായി എട്ടു കൂടുകളുണ്ടെങ്കിലും നിലവിൽ മൂന്നു സിംഹങ്ങൾ മാത്രമാണുള്ളത്. സംസ്ഥാനത്തെ പല ഭാഗത്തും ജനവാസ മേഖലയിലിറങ്ങുന്ന പുലിയും കടുവയുമൊക്കെ പിടിയിലായാൽ ചികിൽസയ്ക്കുള്ള പ്രത്യേക കേന്ദ്രമായാണ് ഇപ്പോൾ സിംഹമൊഴിഞ്ഞ കൂടുകൾ ഉപയോഗിക്കപ്പെടുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.