തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഫീഡർ തുറമുഖമായ കാർഗോ പോർട്ട് വികസിപ്പിക്കുന്നതിനു 22 കോടിരൂപ ബജറ്റിൽ വകയിരുത്തി.കോവളം–കൊല്ലം കനാൽ ഉൾപ്പെടെ സംസ്ഥാനത്തെ മൂന്നു കനാലുകളുടെ വികസനത്തിനു 70കോടി വകയിരുത്തി. റെഗുലേറ്ററുകളും തടയണകളും നിർമിച്ചു നദികളെ ചെറുജലാശയങ്ങളാക്കുമെന്നു ബജറ്റ് വിഭാവനം ചെയ്യുന്നു. വാമനപുരം, കരമന നദികളിൽ ഇത്തരത്തിൽ തടയണകൾ നിർമിക്കും.
ശിവഗിരിയിലെ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ കൺവൻഷൻ സെന്റർ പൂർത്തീകരിക്കുന്നതിന് അവസാന ഗഡുവായി എട്ടുകോടി രൂപ വകയിരുത്തി.ഒഎൻവിയുടെ സ്മാരകമായി അഞ്ചു കോടി ചെലവു പ്രതീക്ഷിക്കുന്ന സാംസ്കാരിക സമുച്ചയും നിർമിക്കുമെന്നു ബജറ്റ് വാഗ്ദാനം ചെയുന്നു. ഇതിനായി ഈ വർഷം രണ്ടുകോടി രൂപ ഉൾക്കൊള്ളിച്ചു.അന്തർദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടൂരിൽ ആന പരിപാലന കേന്ദ്രം സ്ഥാപിക്കും.
ഇതിനായി കിഫ്ബിയിൽ നിന്ന് 105കോടി രൂപ കണ്ടെത്തും. ഒറ്റ റവന്യു ഡിവിഷൻ മാത്രമുള്ള ജില്ലയിൽ മറ്റൊന്നുകൂടി സ്ഥാപിക്കും. എംഎൽഎ ഫ്ളാറ്റുകളുടെ നിർമാണം ഈ സാമ്പത്തിക വർഷം ആരംഭിക്കും. ഇതിനകം മാസ്റ്റർപ്ളാൻ സമർപ്പിച്ചിട്ടുള്ള മെഡിക്കൽ കോളജിന്റെ വികസനത്തിനു കിഫ്ബി വഴി 400കോടി നിക്ഷേപിക്കും.ആക്കുളം, പൊൻമുടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പശ്ചാത്തല സൗകര്യമൊരുക്കുന്നതിനു കിഫ്ബി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 400കോടി വകയിരുത്തി. കോവളം, വർക്കല, നെയ്യാർ, തെൻമല തുടങ്ങി സംസ്ഥാനത്തെ 24 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് 80കോടിയും ഉൾക്കൊള്ളിച്ചു.
പദ്ധതികൾ
∙ നെടുമങ്ങാട് ഗവ.ഡിഎച്ച്എസ്എസ്, ആര്യനാട് ഗവ.വൊക്കേഷൺ ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വർക്കല ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മുദാക്കൽ ഇളമ്പ ഗവ.എച്ച്എസ്എസ്, വെഞ്ഞാറമൂട് ഗവ.എച്ച്എസ്എസ്, കഴക്കൂട്ടം ഗവ.എച്ച്എസ്എസ്, മണക്കാട് ഗവ ജിഎച്ച്എസ്എസ്, മാരായമുട്ടം, മലയിൻകീഴ്, ബാലരാമപുരം, നെയ്യാറ്റിൻകര, പുത്തൻതോപ്പ് ഹയർ സെക്കൻഡറി സ്കൂളുകൾ, കാലടി ഗവ.ഹൈസ്കൂൾ എന്നീ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
∙ വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കുളത്തൂർ, വെള്ളനാട്, വട്ടിയൂർക്കാവ്, കല്ലറ, ഞെക്കാട്, കോട്ടൺഹിൽ, കമലേശ്വരം, കുളത്തൂർ, ഭരതന്നൂർ, കന്യാകുളങ്ങര തോന്നയ്ക്കൽ, ആറ്റിങ്ങൽ, കിളിമാനൂർ, മിതൃമ്മല, നാവായിക്കുളം, പാളയംകുന്ന്, പെരുമ്പഴുതൂർ, പ്ളാവൂർ, ആറ്റിങ്ങൽ, അവനവൻചേരി എന്നീ സ്കുളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും. ∙ നാവായിക്കുളം–കുടവൂർ റിങ് റോഡുകളുടെ നിർമാണത്തിനു 20കോടി
∙ പള്ളിപ്പുറം ഇൻഫോപാർക്കിലേക്കു ദേശീയപാതയിൽ വയലാർ ജംക്‌ഷനിൽ നിന്നു റോഡും പാലവും നിർമിക്കാൻ 100കോടി ∙ പഴകുറ്റി–മംഗലപുരം റോഡ് നിർമാണത്തിനു 200കോടി ∙ പാറശാല–പഞ്ചമുട് റോഡ് നിർമാണത്തിനു 15കോടി ∙ പാശുവന്നര–അരുവിക്കര–കീഴാറൂർ റിങ് റോഡിനു പത്തുകോടി ∙ അമരവിള കൂട്ടപ്പന സുരവക്കാണി റോഡിനു 30കോടി
∙ മുളവന പേരയം എൻഎസ്എസ് കോളജ് റോഡിനു പത്തുകോടി ∙ വിതുര ബോണക്കാട് റോഡിനു 35കോടി ∙ കിള്ളി ഇഎംഎസ് അക്കാദമി റോഡിനു 16കോടി ∙ ശിവഗിരി തൊടുവേ പാലത്തിനും അപ്രോച്ച് റോഡുകളുടേയും നിർമാണത്തിനു 30കോടി ∙ വെഞ്ഞാറമൂട് ബൈപാസ് നിർമാണത്തിനു 25കോടി
∙ അഞ്ചുതെങ്ങ് വക്കം പഞ്ചായത്തിൽ കായിക്കര പാലം നിർമാണത്തിനു 25കോടി ∙ വെള്ളായണി കായൽ–കാക്കാമൂല ബണ്ട് റോഡിൽ പാലം നിർമാണത്തിനു 25കോടി ∙ ചിറയിൻകീഴ് മണ്ഡലത്തിൽ തീരദേശ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കു 10കോടി ∙ കോട്ടുകാൽ–അതിയന്നൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ട്രീറ്റഡ് കുടിവെള്ള പദ്ധതിക്ക് 25കോടി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.