Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

തൊണ്ടിനുള്ളിൽ ഇരട്ട തേങ്ങകൾ കണ്ടു കർഷകൻ ഞെട്ടി

വെള്ളനാട്: തൊണ്ടിനുള്ളിൽ ഇരട്ട തേങ്ങകൾ കണ്ടു കർഷകൻ ഞെട്ടി. കാഴ്ചയുടെ പ്രശ്നമാണെന്ന് ആദ്യം കരുതിയെങ്കിൽ തെറ്റി. വീണ്ടും പരിശോധിക്കുന്നതിനിടയിൽ രണ്ടും തേങ്ങകൾ തന്നെയെന്ന് ഇൗ കർഷകനു ബോധ്യമായി. ഇതോടെ, വിസ്മയിപ്പിക്കുന്ന തേങ്ങ കാണാൻ വെള്ളനാട് ചാങ്ങ കിഴക്കേവീട്ടിൽ ശശീന്ദ്രൻ നായരു(72)ടെ വീട്ടിൽ തിരക്കായി.ഇന്നലെ ഉച്ചയോടെ, പൊതിക്കാൻ ശ്രമിക്കുന്നതിനിടെയാണു ചകിരിക്കു ചെറിയ കേടുവന്ന തേങ്ങ ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെടുന്നത്. 

ചികിരി മാറ്റാൻ ശ്രമിക്കുന്നതിനിടെ തൊണ്ടിനുള്ളിൽ ഇരട്ട തേങ്ങ. കർഷകൻ ആദ്യം അമ്പരന്നെങ്കിലും വീണ്ടും പരിശോധന നടത്തി. ഉപയോഗയോഗ്യമാണോ എന്നറിയാനായി പിന്നെ ഒന്ന് കുലുക്കി. ഒരെണ്ണത്തിനുള്ളിൽ വെള്ളത്തിന്റെ സാന്നിധ്യമറിഞ്ഞു. പിന്നെ പൊട്ടിച്ചു നോക്കാൻ നിന്നില്ല. ഇതിനിടയിൽ കാഴ്ചക്കാരും കൂടി. സാധാരണ തേങ്ങയുടെ വലുപ്പം മാത്രമേ ഉള്ളൂവെങ്കിലും ഇതിനുള്ളിലെ ഫലങ്ങൾ രണ്ടും സമം. ഏകദേശം മുക്കാൽ കിലോയോളം ഭാരം വരുമെങ്കിലും തേങ്ങയുടെ കണ്ണുകൾ എതിർദിശകളിലാണ്. കാണാനായി തിരക്ക് വർധിച്ചതോടെ ഇൗ തേങ്ങ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണു ശശീന്ദ്രൻ


Post a Comment

0 Comments