Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സൗജന്യ റീചാർജ്.! കുടുങ്ങല്ലേ ഇതിൽ

തെറ്റായ വാർത്തകൾ ഏറെ പ്രചരിക്കുന്ന ഇടമാണു സോഷ്യൽ മീഡിയ, പ്രത്യേകിച്ച് മെസെജിങ് ആപ്പുകൾ വഴി. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ ഏറ്റവും ഒടുവിലത്തേതാണ് പ്രധാനമന്ത്രിയുടെ പേരിൽ 500 രൂപയുടെ ഫ്രീ റീചാർജ് സംബന്ധിച്ചു വാട്സ് ആപ്പിൽ പ്രചരിക്കുന്ന ഒരു ലിങ്ക്. ഇതിൽ ക്ലിക്ക് ചെയ്താൽ 500 രൂപയുടെ സൗജന്യ റീചാർജ് ലഭിക്കുമെന്നും, പ്രധാനമന്ത്രി നൽകുന്ന ഓഫറാണ് ഇതെന്നുമുള്ള വ്യാജേനയാണു പ്രചാരണം.

http://balance.modi-gov.in/ എന്ന ലിങ്കാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ ടെലികോം കമ്പനികളുടെ ലോഗോ ആലേഖനം ചെയ്തിട്ടുള്ള പുതിയ ഒരു വിൻഡോ തുറക്കും. ഇതിൽ ഉപയോക്താവിന്റെ മൊബൈൽ നമ്പർ, കണക്ഷൻ, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഇത് നൽകി സബ്മിറ്റ് കൊടുത്താൽ അടുത്ത വിൻഡോ തുറക്ുകം. അതിൽ നിങ്ങളുടെ 15 സുഹൃത്തുക്കൾക്ക് ഇത് ഷെയർ ചെയ്യൂ എന്ന ചോദ്യവും കാണും. 

ഇത് വ്യാജ വെബ്സൈറ്റാണ്. സർക്കാർ ഇങ്ങനെയൊരു ആനുകൂല്യം പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ തട്ടിയെടുക്കുന്നതിനാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നതും ഓർക്കുക. നേരത്തെ വാട്സ്ആപ്പ് വിഡിയോ കോൾ തുടങ്ങിയപ്പോഴും ഇത്തരത്തിൽ വ്യാജ ലിങ്കുകൾ പ്രചരിച്ചിരുന്നു. 


Post a Comment

0 Comments