ഇന്നലെകളുടെ നല്ല നാളുകൾക്ക് ജലാമൃതം നൽകിയ കിള്ളിയാർ ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ്.കിള്ളിയാർ കൈതോടുകളായി മാറിയിരിക്കുന്നു സ്വകാര്യവ്യക്തികൾ തെങ്ങും,വാഴയും,റബ്ബറും വച്ച് കിള്ളിയാറും അതിനോട് ചേർന്ന പുറമ്പോക്കു ഭൂമിയും കൈയേറിക്കൊണ്ടിരിക്കുകയാണ്.സ്വകാര്യ വ്യക്തികൾ കിള്ളിയാറിനു സമീപത്തുള്ള നിലവിലുള്ളതും കൈയേറിയതുമായ ഭൂസ്വത്തുക്കൾ നിലവിലുള്ള തുകയേക്കാൾ ലക്ഷങ്ങൾകോടികളാക്കുന്നതിനായി അനധികൃതമായി പാലങ്ങൾ നിർമിക്കുന്നു.വൻമതിലുകൾ തീർക്കുന്നു.ഭരണകേന്ദ്രങ്ങൾക്ക് നിരവധി തവണ നിരവധി ആൾക്കാർ നിരവധി സംഘടനകൾ ഒക്കെ "കിള്ളിയാർ സംരക്ഷിക്കുക" എന്ന മുദ്രാവാക്യം മുൻനിർത്തി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. പെട്ടന്നുണ്ടായ ചില നടപടികൾക്ക് അപ്പുറത്തേക്ക് വരുംതലമുറക്ക് നന്മ ലഭിക്കുന്ന രൂപത്തിൽ ദീർഘമായ ഇടപെടലുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയാതെ പോകുന്നതും കൈയേറ്റക്കാർക്ക് ആവേശംവീണ്ടുമുണ്ടാകുന്നു.ദയവായി ഭരണ സ്ഥാപനങ്ങളും ഭരണാധികാരികളും മേൽപറഞ്ഞ കിള്ളിയാർ കൈയേറ്റങ്ങളും പരിസ്ഥിതി ചൂഷണങ്ങളും നേരിട്ടറിഞ്ഞു നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർഥിക്കുന്നു ,അപേക്ഷിക്കുന്നു. ഒരു കൊടും വരൾച്ച നമ്മേ കാത്തിരിപ്പുണ്ട് . വരുംകാലമെങ്കിലും വരൾച്ചയുടെ വറുതികളെ അകറ്റിനിറുത്താൻ നമുക്കേവർക്കും ഒരുമിക്കാം..

Courtesy : Vishnu Karuppoor








0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.