നെടുമങ്ങാട്: കള്ളപ്പണത്തിന്റെ പേരു പറഞ്ഞു നോട്ട് നിരോധനം നടത്തിയും സഹകരണമേഖലയെ തകർത്തും ജനജീവിതം ദുരിതപൂർണമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാർ കടുത്ത ജനകീയ പ്രതിഷേധത്തിനു മുന്നിൽ വിറങ്ങലിക്കേണ്ടി വരുമെന്നു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.
അധികാരം എന്തിനും പോന്ന ശക്തിയെന്നും ധരിച്ചുവശായി മണ്ടത്തരങ്ങൾ അടിച്ചേൽപിക്കാനാണു മോദി ശ്രമിക്കുന്നതെന്നും അതിനൊക്കെ എതിരെ പ്രതിഷേധ ശക്തിയാകാനുള്ള കരുത്തു നേടുന്നതാകണം ക്യാംപസുകളെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ഗവൺമെന്റ് കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ ആദിൽ മനാഫ് അധ്യക്ഷത വഹിച്ചു. സിനിമാതാരം പി.ശ്രീകുമാർ, കൗൺസിലർ പി.ജി.പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ ഡി.കെ.സതീഷ്, ഡോ.അലക്സ്, ഡോ ആർ.എൻ.അൻസാരി, ഡോ.എം.എ.ലാൽ, ഗോകുൽ, ഉപാധ്യക്ഷ രാജി എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.