Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം കുറ്റമറ്റതാക്കമമെന്ന ആവശ്യം ഉയരുന്നു

വിതുര: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം കുറ്റമറ്റതാക്കമമെന്ന ആവശ്യം ഉയരുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെയും സർജന്റെയും സേവനം ലഭ്യമാണെങ്കിലും മുഴുവൻ സമയ ഡോക്ടർമാരില്ലായെന്നതാണു പ്രശ്നം. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല തുടങ്ങി നാലു ഗ്രാമപഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. കഴിഞ്ഞ മാർച്ചിൽ താലൂക്ക് പദവിയിലേക്കുയർത്തപ്പെട്ടപ്പോൾ ആവശ്യാനുസരണം സ്റ്റാഫിന്റെ നിയമനം സാധ്യമാക്കുമെന്നു പറഞ്ഞിരുന്നു. 

എന്നാൽ പഴയ അവസ്ഥയിൽ നിന്നു മാറ്റമൊന്നും ഉണ്ടായിട്ടില്ല. വിവിധയിടങ്ങളിൽ നിന്നുമെത്തുന്ന രോഗികൾക്കു പ്രാഥമിക ചികിൽസ നൽകാൻ പോലും ചില സമയങ്ങളിൽ ഡോക്ടർമാരില്ല. ഇക്കാരണത്താൽ ആശുപത്രിയിൽ ഡ്യൂട്ടിക്കുള്ള ജീവനക്കാർക്കു സന്ദർശകരെ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ റഫർ ചെയ്യേണ്ട അവസ്ഥയാണുള്ളത്. രണ്ടു ഡോക്ടർമാർ ഈയിടെ സ്ഥലം മാറിപ്പോയതായും വിവരമുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.


Post a Comment

0 Comments