Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പനയ്ക്കോട് ഭാഗത്തെ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നു പരാതി

പനയ്‌ക്കോട്: തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ പനയ്ക്കോട് ഭാഗത്തെ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നു പരാതി. വൈകിട്ട് ഏഴു കഴിഞ്ഞാൽ പലയിടത്തും ഇതു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പ്രധാന റൂട്ടുകളിലും ബൈ റോഡുകളിലും ഇതു പ്രധാന പ്രശ്നമാണ്. അനവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും പ്രശ്നത്തിനു പരിഹാരം ഉത്തരവാദിത്തപ്പെട്ടവർ കാണുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. കാൽനട യാത്രക്കാരാണു തെരുവുവിളക്കുകൾ പ്രകാശിക്കാത്തതു മൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്. തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


Post a Comment

0 Comments