നെടുമങ്ങാട്: കടകള്‍ കുത്തിത്തുറന്ന് റീചാര്‍ജ്ജ് കൂപ്പണും മറ്റുസാധനങ്ങളും മോഷ്ടിക്കുന്ന കഞ്ചാവ് കച്ചവടക്കാരനെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു.കരകുളം മലയം മണ്ടക്കുഴി പണയില്‍ വീട്ടില്‍ സജ്ജാദ് (45) ആണ് അറസ്റ്റിലായത്.
നെടുമങ്ങാടും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പണത്തിനുപകരം മൊബൈല്‍ ഫോണിന്റെ റീചാര്‍ജ്ജ് കൂപ്പണ്‍ നല്‍കുന്നയാളെക്കുറിച്ച് പോലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് സജ്ജാദ് പിടിയിലായത്. ഇയാളുടെ അറസ്റ്റോടെ പതിനഞ്ചിലധികം മോഷണങ്ങള്‍ തെളിഞ്ഞുവെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി. ഇ.എസ്.ബിജുമോന് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ ചുള്ളിമാനൂരിലെ ഓച്ചിറ ട്രെയ്ഡേഴ്സില്നിന്നു ഒരു ലക്ഷം രൂപയുടെ റീചാര്‍ജ്ജ് കൂപ്പണ്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സ്കൂള്‍ പരിസരത്താണ് ഇയാളുടെ കഞ്ചാവ് കച്ചവടം.
നെടുമങ്ങാട് ഡിവൈ.എസ്.പി. ഇ.എസ്.ബിജുമോന്, സി.ഐ. എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ഡി.ഷിബുകുമാര്‍, ബാലകൃഷ്ണന് ആചാരി, ഷാഡോ പോലീസ് സിജു, എ.എസ്.ഐ. ജയന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു, സുനിലാല്‍, നെവില്‍രാജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.