Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

140 ലീറ്റർ കോടയും, 12.500 ലീറ്റർ ചാരായവും പിടിച്ചെടുത്തു

നെടുമങ്ങാട്: ക്രിസ്മസ് ന്യൂഇയർ സ്പെഷൽ ഡ്രൈവ് പ്രമാണിച്ച് എക്സൈസ് പാർട്ടി വിതുര ആനപ്പാറ, കരിപ്പാലം, തെന്നൂർ, ഇരിഞ്ചയം, ആലുംമൂട് എന്നീ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 140 ലീറ്റർ കോടയും 12.500 ലീറ്റർ ചാരായവും കണ്ടെടുക്കുകയും നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. കൊച്ചാനപ്പാറ വയലരികത്തു വീട്ടിൽ ചന്ദ്രബാബു, കൊച്ചാനപ്പാറ വിടിഹൗസിൽ ആർ.സജയൻ, ആലുമൂട് തടത്തരികത്തു വീട്ടിൽ ശിവകുമാർ, വിതുര കരിപ്പാലം കൈതക്കപറമ്പ് ആറ്റരികത്തു വീട്ടിൽ അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് റേഞ്ചിന്റെ ഷാഡോ വിഭാഗത്തിന്റെ നിരന്തരം നിരീക്ഷണത്തിലായിരുന്നു ഇവർ. 

അറസ്റ്റിലായ ശിവകുമാർ അനവധി അബ്കാരി കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ ജി.അരവിന്ദ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജി.അരവിന്ദിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ബി.സുദർശനൻ, എസ്.സുരേന്ദ്രൻ, പ്രിവന്റീവ് ഓഫിസർമാരായ കെ.ബിജുകുമാർ, എസ്.ബിജുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.അനിൽകുമാർ, എൽ.ലിബിൻ, എസ്.ബിജു, എ.ഒ.സജികുമാർ, അഖിൽദേവ്, കെ.അഭിലാഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഷീജകുമാരി എസ്.ശ്രീലത എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments