നെടുമങ്ങാട്: നെടുമങ്ങാട്ടെ സ്വകാര്യ നേഴ്സിങ് കോളേജ് വളപ്പിലെ കുറ്റിക്കാട്ടിലെ കാട്ടുപന്നിക്കൂട്ടം വിഹരിക്കുന്നു. കോളേജിന്റെ ഏക്കര്‍കണക്കിനു പുരയിടം ഏറെക്കാലമായി കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ കൂടാരമാണിവിടം. കാട്ടുപൂച്ചകളും കുറുക്കന്മാരും ഇവിടെ തമ്പടിക്കുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ സംഘടിച്ചെത്തി കാടിനുള്ളില്‍ പ്രസവിച്ചു കിടന്ന കാട്ടുപന്നികളെ പിടിച്ച് ഫോറസ്റ്റില്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. വലിയ പന്നികള്‍ ഓടി രക്ഷപ്പെട്ടു. നിരവധി കുട്ടിപ്പന്നികളെ പിടികൂടി ഫോറസ്റ്റ് അധികാരികള്‍ക്കു കൈമാറി.
ആനാട് പഞ്ചായത്തില്‍പ്പെട്ട പറയന്‍കാവ് പച്ചക്കാട് നിവാസികളാണ് ഏറെക്കാലമായി ദുരവസ്ഥയില്‍ കഴിയുന്നത്. കാടിനു സമീപമായി നിരവധി കുടുംബങ്ങളാണ് അധിവസിക്കുന്നത്. കോളേജ് കോമ്പൌണ്ട് മതില് കെട്ടിത്തിരിച്ചിരിക്കുന്നതിനാല്‍ കാട്ടിലെ ശല്യങ്ങള് അവരെ ബാധിക്കുന്നില്ല. എന്നാല്‍, ചേര്‍ന്നു കിടക്കുന്ന ജനവാസമേഖലയിലെ കുടുംബങ്ങള്‍ക്ക് സമാധാനമായി അന്തിയുറങ്ങാന്‍ കഴിയാത്ത നിലയാണ്. കൃഷിയെല്ലാം പന്നികള്‍ നശിപ്പിക്കുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് രംഗത്തെത്തിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.