Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്ട് വർണപ്പകിട്ടാർന്ന ആഘോഷം

നെടുമങ്ങാട്: കോൺഗ്രസ് തകർന്നാൽ രാജ്യം തകരുമെന്നു മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്ന ഒരുകാലത്തും രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും രാജ്യത്ത് വളർന്നു വരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 131–ാം ജന്മവാർഷിക സമ്മേളനം നെടുമങ്ങാട് കച്ചേരി ജംക്‌ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുതിർന്ന കോൺഗ്രസ് നേതാവ് ജെ.എ.റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നെട്ടറച്ചിറ ജയൻ, മന്നൂർക്കോണം സത്യൻ, കല്ലയം സുകു, അഡ്വ. തേക്കട അനിൽകുമാർ, ആനാട് ജയൻ, ആനാട് ജയചന്ദ്രൻ, അഡ്വ.എൻ.ബാജി, വട്ടപ്പാറ ചന്ദ്രൻ, ടി.അർജുനൻ, പുങ്കുംമൂട് അജി, എസ്.എ.റഹീം എന്നിവർ പ്രസംഗിച്ചു. പാർട്ടിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങിനു ശേഷം 131 വർഷത്തെ ഓർമിപ്പിച്ചുകൊണ്ട് 131 നിലവിളക്കുകൾ 131 വിദ്യാർഥി–വിദ്യാർഥിനികൾ ചേർന്നു തെളിക്കുകയും ചെയ്തു. 

കൂടാതെ അലങ്കരിച്ച വാഴത്തട വിളക്ക് തെളിയിക്കലുമടക്കം ആകർഷകമായ പരിപാടികളോടെയാണു കോൺഗ്രസിന്റെ ജന്മദിന വാർഷികം നെടുമങ്ങാട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. കോൺഗ്രസിന്റെ മുൻകാല പ്രധാന ദേശീയ നേതാക്കളുടെയും ഇപ്പോഴത്തെ സംസ്ഥാന ദേശീയ നേതാക്കളുടെയും ഛായാചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.



Post a Comment

0 Comments