പാലോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ മുന്നിൽ നിറക്കൂട്ടുകൾ വർണങ്ങളും വരകളുമായപ്പോൾ അവരിലെ ആഹ്ളാദം അലതല്ലി വിദ്യാലയമുറ്റം മഴവില്ലഴകായി. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പാലോട് ബിആർസി തലത്തിൽ നടത്തിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സംഗമം ‘നിറക്കൂട്ട്’ ആണു വൈവിധ്യ പരിപാടികളോടെ നടന്നത്.
പടംവരപ്പിൽ തങ്ങളുടെ ബ്രഷിലെ ചായം വെളുത്ത കാൻവാസിൽ കുത്തുകളായും വരകളായും ഓടിനടന്നപ്പോൾ അതു കണ്ടുനിന്നവരുടെ പ്രോൽസാഹനം കുട്ടികൾക്കു മുഖ്യധാരയിലേക്കുള്ള പിൻബലമേകി. ഒപ്പുമരം, ബലൂൺ വലുതാക്കൽ എന്നീ പരിപാടികളൊക്കെ കുട്ടികളിൽ പുതിയൊരു ലോകം തീർത്തു.
രക്ഷിതാക്കളുമായി മുഖാമുഖം, സമ്മാനവിതരണം എന്നിവയും നടന്നു. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.വി. അജിത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത ജനപ്രതിനിധികൾ, എഇഒ: സി.കെ ജയ, ബിപിഒ: കെ.എൽ ബിച്ചു, പാലോട് എൽപിഎസ് എച്ച്എം: യു.ഹംസ, ഡി.എൽ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.