Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

വെഞ്ഞാറമൂട്: ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കോലിയക്കോട് വാവൂക്കോണം ശിവഗംഗയിൽ കൃഷ്ണപ്രസാദ്(34) ആണു മരിച്ചത്. ടെക്നോപാർക്ക് സ്വകാര്യകമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. അഞ്ചിനു ജോലി കഴിഞ്ഞു വീട്ടിലേക്കു ബന്ധുവുമൊത്തു മടങ്ങുമ്പോൾ വൈകിട്ട് 4.30നു വാവൂക്കോണം റോഡിൽ ബൈക്ക് തെന്നി നിയന്ത്രണംവിട്ടു വീണു പരുക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: ആര്യ. മകൾ:ഭദ്ര. സഞ്ചയനം വെള്ളി ഒൻപതിന്.

Post a Comment

0 Comments