Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ ഒരേ ദിവസം രണ്ട് സുപ്രധാന വിധികൾ; പീഡനക്കേസുകളിലെ പ്രതികൾക്ക് കഠിനതടവും പിഴയും

നെടുമങ്ങാട്: വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 42-കാരനും, അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ അയൽവാസിയായ 64-കാരനും ഒരേ ദിവസം ശിക്ഷ വിധിച്ച് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കോടതി ജഡ്ജ് എ.ബി. അനൂപ് ആണ് രണ്ട് കേസുകളിലും ശിക്ഷാവിധി പുറപ്പെടുവിച്ചത്.

നെടുമങ്ങാട് ഓൺലൈൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

2017-ൽ 62 വയസുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നെല്ലനാട് കീഴായിക്കോണം വെളുത്തപാറ നെല്ലിവിളാകം വീട്ടിൽ സി. മണിക്കുട്ടനാണ് (42) കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

2024-ൽ അഞ്ച് വയസുകാരിയെ കുഞ്ഞിന്റെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ പാങ്ങോട് ഭരതന്നൂർ ഈട്ടിമുക്ക് തടത്തരികത്ത് വീട്ടിൽ കെ. രമേശനെയാണ് (64) ശിക്ഷിച്ചത്. ഇയാൾക്ക് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക അതിജീവിതയായ കുഞ്ഞിന് നൽകണമെന്നും, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിതാ ഷൗക്കത്തലി ഹാജരായി. എയ്ഡ് പ്രോസിക്യൂഷൻ സുനിത സഹായിയായി.

Post a Comment

0 Comments