Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

നെടുമങ്ങാട്: നഗരസഭ സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആര്യനാട് പറണ്ടോട് വലിയകലുങ്ക് ആരോൺ ഭവനിൽ എബി സനൽ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ നെടുമങ്ങാട് പുലിപ്പാറയിലുള്ള നഗരസഭ സ്വിമ്മിങ് പൂളിലായിരുന്നു സംഭവം.



നെടുമങ്ങാട് ഓൺലൈൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

നാല് സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ എബിൻ അവശനിലയിലാവുകയും വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ട്രെയിനറും ചേർന്ന് ഉടൻതന്നെ എബിനെ കരയ്ക്കെത്തിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമൃത കൈരളി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് എബിൻ. സനൽ കുമാറിന്റെയും സുമയുടെയും മകനാണ്. സഹോദരൻ: ആരോൺ സനൽ. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments