Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ

വെഞ്ഞാറമൂട്: കന്യാകുളങ്ങരയിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. ബ്രൂസ്‌ലി ബിജു, ബാറ്ററി നവാസ്, കള്ളൻ കുമാർ എന്നിവരാണ് പിടിയിലായത്.

നെടുമങ്ങാട് ഓൺലൈൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. കന്യാകുളങ്ങര ജാസ്മിൻ മൻസിലിൽ എ.കെ. ജസ്നാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മുൻവാതിൽ പൊളിച്ച് അകത്തുകടന്ന പ്രതികൾ 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് കവർന്നത്. വെഞ്ഞാറമൂട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.


Post a Comment

0 Comments