
വിവരമറിഞ്ഞ ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എ. കാസിം ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന്, ആർ.ആർ.ടി. (RRT) സെക്ഷൻ ഓഫീസർ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർ വിഷ്ണു, വാച്ചർമാരായ ഷിബു, രഞ്ജിത്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
വനപാലകർ പ്രദേശത്ത് വ്യാപകമായി റോന്ത് ചുറ്റുകയും നിരീക്ഷണം നടത്തുകയും ചെയ്ത് പ്രദേശവാസികളുടെ ആശങ്ക അകറ്റി. ജനങ്ങളുടെ ഭീതി അകറ്റാൻ വനംവകുപ്പ് അധികൃതർ ആത്മാർത്ഥമായി രംഗത്തെത്തിയതായും, പരിശോധനയിൽ നാട്ടുകാരായ ഷിനു രാജപ്പൻ, ഷാജി മോതിരപ്പള്ളി, മേക്കുംകര ഷിബു എന്നിവരും പങ്കെടുത്തതായും പഞ്ചായത്ത് പ്രസിഡന്റ് എം.എ. കാസിം അറിയിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.