Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആരോഗ്യവും സാമൂഹ്യ സുസ്ഥിതിയും; പനയ്ക്കോട് വി.കെ. കാണി ഗവ. ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്

പനയ്ക്കോട്: ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പനയ്ക്കോട് വി.കെ. കാണി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ആരോഗ്യവും സാമൂഹ്യ സുസ്ഥിതിയും’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.


ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം വിശദീകരിച്ച ക്ലാസിൽ സമീകൃതാഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, വ്യക്തിശുചിത്വം എന്നിവ ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. കൂടാതെ, ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും സുസ്ഥിതിയിലും സൃഷ്ടിക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു.

നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാനത്തെ മികച്ച കോ-ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട വിതുര ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അരുൺ വി.പി. ക്ലാസിന് നേതൃത്വം നൽകി. ആരോഗ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments