ആര്യനാട്: മൂന്ന് ദിവസമായി ആര്യനാട്ടിൽ നടന്നുവന്ന എഐവൈഎഫ് ജില്ലാ സമ്മേളനം പ്രമേയങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെയും സമാപിച്ചു.


നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിനെതിരായ സർക്കാർ നീക്കത്തെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ സമരം തികച്ചും ന്യായമാണ്. സമരത്തിന് നേതൃത്വം നൽകുന്നവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത് പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സർക്കാരിന്റെ വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം വിനീത വിൻസന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, മനോജ് ബി. ഇടമന, മഹിളാ സംഘം ജില്ലാ സെക്രട്ടറി എ. ഷീജ എന്നിവർ പങ്കെടുത്തു സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനം പ്രവർത്തന റിപ്പോർട്ടും ഭാവിപ്രവർത്തന രേഖയും അംഗീകരിച്ചു. സംഘാടക സമിതിക്ക് വേണ്ടി സിപിഐ ജില്ലാ കമ്മിറ്റി അംഗം ഈഞ്ചപ്പുരി സന്തു നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ
പുതിയ ഭാരവാഹികൾ
എഐവൈഎഫ് ജില്ലാ കമ്മിറ്റി പ്രസിഡന്റായി അൽജിഹാനെയും സെക്രട്ടറിയായി കണ്ണൻ എസ്. ലാലിനെയും സമ്മേളനം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: ശില്പ എസ്.ആർ, പി. വൈശാഖ്, എസ്. സന്ദീപ്
ജോയിന്റ് സെക്രട്ടറിമാർ: എ.ജി. അനുജ, ശരൺ ശശാങ്കൻ, വിൽസ് കുമാർ
മറ്റ് ഭാരവാഹികൾ / കമ്മിറ്റി അംഗങ്ങൾ: എസ്.വി. രതീഷ്, ജെ.എസ്. ശ്യാംകുമാർ, പി. കൃഷ്ണപ്രസാദ്, വി. വിശാഖ് അബ്ദുള്ളക്കുട്ടി, പള്ളിച്ചൽ സുനിൽ, സെൻ വി. ചന്ദ്രൻ എന്നിവർ ഉൾപ്പെടെ 45 അംഗ ജില്ലാ കമ്മിറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.