Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി നിലവിൽ വന്നു

വെഞ്ഞാറമൂട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വെഞ്ഞാറമൂട് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഹരിരാജ്, സബ് ഗ്രൂപ്പ് ഓഫീസർ വേണു എന്നിവരുടെ മേൽനോട്ടത്തിൽ ക്ഷേത്രാങ്കണത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്.

പ്രധാന ഭാരവാഹികൾ:

പ്രസിഡന്റ്: ബാബു മാണിക്കമംഗലം
വൈസ് പ്രസിഡന്റ്: സജി വി.വി.
സെക്രട്ടറി: പി. സുനിൽ കുമാർ

നെടുമങ്ങാട് ഓൺലൈൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

അഡ്വ. ശ്രീകല ജോയി, പി.വി. വിനോദ്, ഷൈജു, വിജുലാൽ ഡി.എസ്., പി. മുരളി, സോമശേഖരൻ നായർ, കെ. ബിജു, ഡി. വിനോദ്, എസ്. അനീഷ്, കെ. ശ്രീജിത്ത് എന്നിവരെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു.

Post a Comment

0 Comments