Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ മോഷണം; കടകളുടെ പൂട്ടുതകർത്ത് പണവും മൊബൈൽ ഫോണും കവർന്നു

നെടുമങ്ങാട്:
നെടുമങ്ങാട് മാർക്കറ്റ് ജംക്‌ഷനിലെ രണ്ട് കടകളിൽ മോഷണം നടന്നു. പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോർ, ലുലു ഫാക്ടറി സെയിൽ എന്നീ സ്ഥാപനങ്ങളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോറിന്റെ മൂന്നാം നിലയുടെ പിൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. കടയിലെ കാഷ് കൗണ്ടറിലുണ്ടായിരുന്ന 70,000 രൂപ ഇവിടെനിന്നും കവർന്നു.

അതേസമയം, ലുലു ഫാക്ടറി സെയിലിന്റെ ഷീറ്റ് പൊളിച്ച് മുൻവശത്ത് കയറി ഷട്ടറിന്റെ പൂട്ടുവെട്ടിപ്പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. ഇവിടെനിന്നും മൊബൈൽ ഫോണും തൊപ്പിയുമാണ് മോഷണം പോയത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കൾ കടകളിലെ സിസിടിവി ക്യാമറകളും തകർത്തിട്ടുണ്ട്.

സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് മേഖലയിൽ സമാനമായ രീതിയിൽ മോഷണ പരമ്പരകൾ നടക്കുമ്പോഴും സമീപകാലത്ത് ഒരു മോഷ്ടാവിനെ പോലും പിടികൂടാൻ പൊലീസിന് കഴിയാത്തതിൽ വ്യാപകമായ ആക്ഷേപവും പ്രതിഷേധവും ഉയരുന്നുണ്ട്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments