![]() |
| അപകടത്തിൽ മരിച്ച വേണു നായിഡു |
വിതുര പൊലീസാണ് വാഹനം തിരിച്ചറിഞ്ഞത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് അപകടമുണ്ടാക്കിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വേണുവിനെ പിന്നാലെയെത്തിയ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പതിവായി അപകടങ്ങൾ നടക്കുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ വ്യക്തമാക്കി. ഇവിടെ അപകട മുന്നറിയിപ്പായി എട്ടോളം ബോർഡുകൾ പൊലീസ് ഇടപെട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധമായ ഡ്രൈവിംഗ് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വേണുവിനെ പിന്നാലെയെത്തിയ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പതിവായി അപകടങ്ങൾ നടക്കുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ വ്യക്തമാക്കി. ഇവിടെ അപകട മുന്നറിയിപ്പായി എട്ടോളം ബോർഡുകൾ പൊലീസ് ഇടപെട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധമായ ഡ്രൈവിംഗ് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.