
എൺപത് കിലോയോളം ഇറച്ചിയും മീനും പിടികൂടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലും പാത്രങ്ങളിലും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ കണ്ടെത്തി. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് പിഴചുമത്തി. പതിനയ്യായിരം മുതൽ ഇരുപത്തി അയ്യായിരം രൂപവരെയുള്ള പിഴയിട്ടുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കളയിലെ ശുചിത്വം, സുരക്ഷിതമായ സംഭരണം എന്നിവ സംബന്ധിച്ച് കർശന പരിശോധനകളാണ് അധികൃതർ നടത്തിവരുന്നത്.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്ന പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കൃത്യമായ പരിശോധനകളും ശക്തമായ തുടർനടപടികളും ഉണ്ടാകുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.