നെടുമങ്ങാട്: നെടുമങ്ങാട്ട് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്കവിള വേട്ടമ്പള്ളി പശുവിളക്കോണം ചൈത്ര ഭവനിൽ പ്രണവ് (37) ആണ് മരിച്ചത്.

നഗരിക്കുന്ന് തൃപ്പാദത്തിനു സമീപം ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൃഷിക്കായി എടുത്ത കിണറ്റിലാണ് ശനിയാഴ്ച രാത്രി 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് കരയ്ക്കെത്തിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.