Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഉളിയൂർ യൂണിറ്റി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുസമ്മേളനം നടന്നു


നെടുമങ്ങാട്: ഉളിയൂർ യൂണിറ്റി റസിഡൻസ് അസോസിയേഷന്റെ രണ്ടാമത് വാർഷിക പൊതുസമ്മേളനം നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് കെ. ചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജയകുമാർ കെ. എസ് സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി മുഖ്യാതിഥിയായി പങ്കെടുത്തു. തുടർന്ന്, യു.ആർ.എ അംഗം കുമാരി ആര്യ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.

​ഭാഗരസഭ വികസനകാര്യ കമ്മറ്റി ചെയർമാൻ ശ്രീകേഷ്, ഉളിയൂർ വാർഡ് കൗൺസിലർ ആർ. മധു, വനിതാ കമ്മറ്റിയംഗം സിന്ധു ജി. എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ട്രഷറർ അനിൽകുമാർ നന്ദി പറഞ്ഞു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments