Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നമസ്കാരം കഴിഞ്ഞ് മടങ്ങവേ റിയാദിൽ വാഹനാപകടം: നെടുമങ്ങാട് സ്വദേശിയായ പ്രവാസി മരിച്ചു

നെടുമങ്ങാട്: പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം ഇടിച്ച് നെടുമങ്ങാട് സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ മരിച്ചു. നെടുമങ്ങാട് പൊയ്ക വീട്ടിൽ ഷാജഹാൻ (63) ആണ് മരിച്ചത്.



കഴിഞ്ഞദിവസം രാത്രി റിയാദ് ഷിഫയിലുള്ള പള്ളിയിൽ നിന്ന് ഇഷാ നമസ്കാരം നിർവഹിച്ച ശേഷം റോഡ് കുറുകെ കടക്കവേയാണ് ഷാജഹാനെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ദല്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി റിയാദിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവിന്റെ മരണവിവരമറിഞ്ഞ് ദുബായിലുള്ള മകൻ റിയാദിലേക്ക് തിരിച്ചു.

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നവാസ് ഖാൻ ബീമാപള്ളി, ജുനൈദ് ഓമച്ചപ്പുഴ, സുഹൃത്തുക്കളായ സലീം, അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.

പരേതരായ മുഹമ്മദ് യൂസുഫ്, ഷരീഫ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ആബിദ ബീവി. മക്കൾ: മുജീബ് (ദുബായ്), മുഷ്താക്, മുംതാസ്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments