Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

​കുട്ടികളിലെ അമിത ഡിജിറ്റൽ ഉപയോഗത്തിനെതിരെ സാമൂഹിക ഇടപെടൽ; കരകുളത്ത് 'സ്മാർട്ട് സ്‌ക്രീൻ' പദ്ധതിക്ക് തുടക്കമായി


കരകുളം: കുട്ടികളുടെ കൈയിലെ സ്‌ക്രീൻ അവരുടെ പഠനത്തെയും കളികളേയും കുടുംബബന്ധങ്ങളെയും കീഴടക്കാതിരിക്കാൻ പുതിയൊരു സാമൂഹിക ഇടപെടലിന് കരകുളത്ത് തുടക്കമായി. കുട്ടികളിലെ അമിതസ്‌ക്രീൻ ഉപയോഗം നേരത്തേ തിരിച്ചറിയാനും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് 'സ്മാർട്ട് സ്‌ക്രീൻ' പദ്ധതി നടപ്പാക്കുന്നത്.


​കരകുളം ഗ്രാമപഞ്ചായത്തും വിൻസെൻഷ്യൻ സോഷ്യൽ സർവീസും ഇൻഫോബ്ലോക്‌സിന്റെ സി.എസ്.ആർ. പിന്തുണയോടെയാണ് ഈ വേറിട്ട പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. അഡ്വ. ജി.ആർ. അനിൽ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു. ജെ.എസ്. ശ്രീജ ചടങ്ങിൽ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

​കുട്ടികളിൽ വർദ്ധിച്ചുവരുന്ന സ്ക്രീൻ ആസക്തി ഒഴിവാക്കാനും അവരെ കളിയിലേക്കും ആരോഗ്യകരമായ ജീവിതശീലങ്ങളിലേക്കും തിരികെ കൊണ്ടവരാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് നാട്ടുകാരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments