Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

"കളമെഴുത്തിന്" മിഴിതുറക്കലായി; നെടുമങ്ങാട് മൊഴി നാടകക്കൂട്ടത്തിന്റെ പുതിയ നാടകത്തിന് തുടക്കം

നെടുമങ്ങാട്: വിദ്യാരംഭ ദിനത്തിൽ സാംസ്കാരിക പ്രവർത്തകർ മൺചെരാതുകൾ തെളിച്ച് നാടക പരിശീലനത്തിന് തിരിതെളിച്ചു. നെടുമങ്ങാട് മൊഴി നാടകക്കൂട്ടത്തിന്റെ പുതിയ നാടകമായ "കളമെഴുത്ത്" എന്ന നാടകത്തിന്റെ പരിശീലന ക്യാമ്പിനാണ് ഇതോടെ ഔദ്യോഗിക തുടക്കമായത്.


ശില്പരത്ന രാജേഷ് ട്വിങ്കിൾ സംവിധാനം ചെയ്യുന്ന "കളമെഴുത്ത്" നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകൻ എസ്.ടി. ബിജുവാണ്. പരിശീലനം പൂർത്തിയാക്കുന്ന നാടകം വരുന്ന ജനുവരി മുതൽ വിവിധ വേദികളിൽ അവതരിപ്പിച്ചുതുടങ്ങും.

ചടങ്ങിൽ എഴുത്തുകാരൻ സപ്തപുരം അപ്പുക്കുട്ടൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, റിട്ട. ഹെഡ്മാസ്റ്റർ ആനാട് വിജയൻ നായർ, പൊതുപാറ മധുസൂദനൻ, ശാലിനി നെടുമങ്ങാട്, കെ. ശശിധരൻ നായർ, ശശികുമാർ അപ്പുക്കുട്ടൻ, വേട്ടമ്പള്ളി കൃഷ്ണൻ, ബിജു പേരയം, സന്തോഷ് കുമാർ സരയൂതീരം, സലീം അഞ്ചൽ, ബാലു പുഞ്ചപ്പാടം തുടങ്ങി കലാ-സാഹിത്യ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ മൺചെരാതുകൾ തെളിച്ച് മിഴിതുറക്കൽ ചടങ്ങിൽ പങ്കാളികളായി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments