
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നെടുമങ്ങാട് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടിപ്രതിഭകൾ മാറ്റ് ഉരയ്ക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണവും അനുബന്ധ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
നൃത്ത-സംഗീത-നാടക ഇനങ്ങളും സാഹിത്യ മത്സരങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ വേദികളിലായി ക്രമീകരിച്ചിരിക്കുന്നത്.
സ്വാഗതസംഘം അവലോകന യോഗത്തിൽ എസ്.എൻ.വി.എച്ച്.എസ്.എസ് അദ്ധ്യാപക-രക്ഷാകർതൃ സമിതി പ്രസിഡന്റ് സുനിൽ എസ്.ഐ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിനു മാധവൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ചുള്ളിമാനൂർ അക്ബർഷാ, പദ്മകുമാർ, ശ്രീകുമാർ വേങ്കവിള, മന്നൂർക്കോണം രതീഷ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ദീപ്തി സ്വാഗതവും പബ്ലിസിറ്റി കൺവീനർ മുഹമ്മദ് സിദ്ദീഖ് മന്നാനി നന്ദിയും പറഞ്ഞു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.