Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അരുവിക്കര മൈലം അഗ്രിക്കൾച്ചർ വർക്കേഴ്സ് വെൽഫയർ സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു

നെടുമങ്ങാട്: അരുവിക്കര മൈലം അഗ്രിക്കൾച്ചർ വർക്കേഴ്സ് വെൽഫയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജെ. ശോഭനദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​ചടങ്ങിൽ വെച്ച് യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കായിക പ്രതിഭകൾ, മികച്ച കർഷകർ എന്നിവരെ ആദരിച്ചു. കൂടാതെ, കൂടുതൽ നിക്ഷേപം സമാഹരിച്ച സൊസൈറ്റി ജീവനക്കാർക്ക് ക്യാഷ് അവാർഡുകളും നിർധനരായ വ്യക്തികൾക്ക് ധനസഹായവും വിതരണം ചെയ്തു. ​അരുവിക്കര എസ്.എച്ച്.ഒ. എസ്. സന്തോഷ് കുമാർ ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ​നെടുമങ്ങാട് ഡി.വൈ.എസ്.പി. ടി. ബിനുകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വെമ്പന്നൂർ ശശിധരൻ നായർ, തോപ്പിൽ ശശിധരൻ, ജോർജ്കുട്ടി, അജേഷ്, സുജ, ജ്യോതിഷ്കല, ആർ. ഗീതാകുമാരി, ഷക്കീല ബീവി, പേയാട് ദിലീപ്, രാമദാസ്, മാനാർഷാൻ, എ. ക്രിസ്തുധരൻ, ഷീജ അനിൽ, സബീന, ഡെയ്സി, ഉമാകാന്തൻ, കെ. കെ. ഇന്ദു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments