തൊളിക്കോട്: പ്രാദേശിക കലാ-കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഗ്രാമപഞ്ചായത്ത് തല കേരളോത്സവം നവംബർ 5, 6, 7 തീയതികളിൽ നടക്കും.

കേരളോത്സവത്തിന് തുടക്കം കുറിച്ച് നവംബർ 5-ന് വൈകുന്നേരം 4 മണിക്ക് തൊട്ടുമുക്ക് ജങ്ഷനിൽ നിന്നും തൊളിക്കോട് ജംഗ്ഷനിലേക്ക് വർണ്ണാഭമായ ദീപശിഖാ പ്രയാണം സംഘടിപ്പിക്കും. തുടർന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എസ് എഫ് ഡി സി ചെയർമാനും പ്രമുഖ സിനിമാ താരവുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: ചെയർമാൻ: ഷെമി ഷംനാദ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വൈസ് ചെയർമാന്മാർ: വി. രമ, വി.സി. അഭിലാഷ്, തൊട്ടുമുക്ക് അൻസാർ, ഷംന നവാസ്, സുനിമോൾ എസ്, ജനറൽ കൺവീനർ: റെജി ബി.സി, കൺവീനർമാർ: മുരളീധരൻ, ആനന്ദ്. ഇതിനുപുറമേ, കേരളോത്സവം കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.