
ചെല്ലാകോട് ഗവൺമെൻറ് എൽ. പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ പ്രധാന അധ്യാപിക ശ്രീകല ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ എസ്. അജിത സ്വാഗതം ആശംസിച്ച യോഗത്തിൽ നെടുമങ്ങാട് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ബി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ഗിരീശൻ, മഞ്ജു ടീച്ചർ, ആർ. എസ്. മുനീർ, ഭാസ്കരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വാർഡ് കൗൺസിലർ പി. ജി. പ്രേമചന്ദ്രൻ ചെയർമാനായും, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി. അജയകുമാർ കൺവീനറായുമാണ് പുതിയ സമിതി തെരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.