Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വിതുരയിൽ സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി ആദരിക്കൽ ചടങ്ങും മധുരവിതരണവും സംഘടിപ്പിച്ചു

വിതുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെയും സേവനവാരത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച 'സേവാ സങ്കൽപ് അഭിയാൻ' പരിപാടികളുടെ ഭാഗമായി വിതുര ഗ്രാമപഞ്ചായത്തിൽ വിവിധ ആദരിക്കൽ ചടങ്ങുകളും മധുരവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വിവേക് ഗോപൻ നിർവ്വഹിച്ചു.


വാർഡ് തലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അംഗൻവാടി അധ്യാപകർ, ഹെൽപ്പർമാർ, കിന്റർഗാർഡൻ അധ്യാപകർ, ഹെൽപ്പർമാർ എന്നിവരെ ആദരിക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ, പൊന്നാംചുണ്ട് വാർഡിലെ ഊരുമൂപ്പൻ കൃഷ്ണൻകുട്ടി, തൊഴിലുറപ്പ് മേറ്റുമാർ എന്നിവരെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മധുരവും വിതരണം ചെയ്തു.

വാർഡ് മെമ്പർ മാൻകുന്നിൽ പ്രകാശ്, വിതുര ഏരിയ പ്രസിഡന്റ് സുദർശനൻ, ചേന്നൻപാറ വാർഡ് മെമ്പർ റിനി അനിൽ, ബിജെപി വിതുര ഏരിയ വൈസ് പ്രസിഡന്റ് അരുൺ, അശ്വതി, നിറം സജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments