Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വിതുര-പൊൻമുടി മേഖലയിൽ കനത്ത മഴ; വീടുകളിൽ വെള്ളം കയറി, പൊടിയക്കാല ഊര് ഒറ്റപ്പെട്ടു


വിതുര: തിരുവനന്തപുരം ജില്ലയിലെ വിതുര - പൊൻമുടി മലയോര മേഖലയിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും റോഡുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.
വാമനപുരം നദിയുടെ പോഷകനദിയായ മക്കിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. അപകടാവസ്ഥയിലായ പ്രദേശത്തെ താമസക്കാരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.


പേപ്പാറ ഡാമിന്റെ റിസർവോയറിലെ ജലം റോഡിലേക്ക് കയറിയത് പൊടിയക്കാല ആദിവാസി ഊരിന്റെ ദുരിതം ഇരട്ടിയാക്കി. ഊരിലേക്കുള്ള വഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ഈ ആദിവാസി ഊര് നിലവിൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാമനപുരം നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് പ്രദേശത്തെ രണ്ട് ചെറുപാലങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. കൂടാതെ ഉൾമേഖലകളിലെ ചെറിയ തോടുകളും കരകവിഞ്ഞൊഴുകുകയാണ്.

തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശവും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലൂടെയുള്ള യാത്രാവിലക്കും ജാഗ്രതാ നിർദ്ദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments