
സ്കൂൾ കവാടത്തിൽ 'നോ എൻട്രി ലഹരിക്ക് പ്രവേശനമില്ലെന്ന" ബോർഡ് സ്ഥാപിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ റെയിൻബോ മാർച്ച് സംഘടിപ്പിച്ചു. വിവിധനിറങ്ങളിലുള്ള പ്ലക്കാർഡുകളും സന്ദേശങ്ങളുമായി വോളണ്ടിയർമാർ അണിനിരന്ന് ലഹരിവിരുദ്ധ ബോധവത്കരണ മാർച്ച് സംഘടിപ്പിച്ചു. വിതുര,തൊളിക്കോട് മേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം മുൻ നിറുത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്,പരിസ്ഥിതി സംരക്ഷണവും ലഹരിവിരുദ്ധപ്രവർത്തനങ്ങളും കൂട്ടിയിണക്കി, തൂഫാന്റെ നൂറാംദിവസത്തിൽ100 ഫലവൃക്ഷത്തൈകൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെടുത്തു.
സിവിൽ എക്സൈസ് ഓഫീസർ ഷാഹിൻ ബോധവത്കരണക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ മഞ്ജുഷ.എ.ആർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ.വി.പി എന്നിവർ നേതൃത്വം നൽകി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.