Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നാരകത്തിൻകാല ഭാഗത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വിതുര: നാരകത്തിൻകാല ഭാഗത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പിൻറെ റാപ്പിഡ് റെസ്പോൺസ് ടീം സുരക്ഷിതമായി പിടികൂടി. പരുത്തിപ്പള്ളി ആർ.ആർ.ടി അംഗവും സ്നേക്ക് റെസ്ക്യുവറുമായ രോഷ്നിയുടെ നേത്വത്തിലെ സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.


പ്രദേശത്തെ കുറ്റിക്കാട്ടിനിടയിൽ പാമ്പിനെ കണ്ട പ്രദേവാസികൾ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മേഖലയിൽ നിന്നും ആർ.ആർ.ടി സംഘം പിടികൂടുന്ന 246ാമത്തെ പെരുമ്പാമ്പ് ആണ്. പെരുമ്പാമ്പ് മരത്തിൻറെ അടിഭാഗത്ത് ചുറ്റിപ്പിടിച്ച നിലയിലായിരുന്നു. തുടർന്ന് ഏറെ പരിശ്രമിച്ചാണ് മരത്തിൽ നിന്ന് വേർപെടുത്തി ചാക്കിലാക്കിയത്.

പാമ്പിന് 35 കിലയോളം ഭാരം വരും. റെസ്ക്യൂചെയ്ത പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments