Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ശസ്ത്രക്രിയയിലും ഹൃദ്രോഗ ചികിത്സയിലും വിപ്ലവവുമായി എസ്.യു.ടി അക്കാദമി: റോബോട്ടിക് സർജറി വിഭാഗവും അത്യാധുനിക കാത്ത് ലാബും പ്രവർത്തനമാരംഭിച്ചു

നെടുമങ്ങാട്: ചികിത്സാരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയുടെ പുതിയ അധ്യായം കുറിച്ച് വട്ടപ്പാറ എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്. രോഗികൾക്ക് കൂടുതൽ സുരക്ഷിതത്വവും കൃത്യതയും ഉറപ്പുനൽകുന്ന റോബോട്ടിക് സർജറി വിഭാഗവും അത്യാധുനിക ഡിജിറ്റൽ കാത്ത് ലാബും (Cath Lab) കോളേജിൽ പ്രവർത്തനം ആരംഭിച്ചു.


​സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഏറ്റവും കൃത്യതയോടെയും സുരക്ഷിതമായും നിർവ്വഹിക്കാൻ റോബോട്ടിക് സർജറി സംവിധാനത്തിലൂടെ സാധിക്കും. ഉയർന്ന കൃത്യത, 3D HD കാഴ്ച, വളരെ ചെറിയ മുറിവുകൾ, കുറഞ്ഞ രക്തസ്രാവം, വേഗത്തിലുള്ള രോഗമുക്തി, അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ജനറൽ സർജറി, യൂറോളജി, ഇ.എൻ.ടി, ഗൈനക്കോളജി, ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് നിലവിൽ റോബോട്ടിക് സർജറി സേവനം ലഭ്യമാക്കിയിരിക്കുന്നത്.

​ഹൃദയാരോഗ്യ സംരക്ഷണത്തിനായി സജ്ജമാക്കിയ കാത്ത് ലാബിൽ അത്യാധുനിക ഡിജിറ്റൽ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സങ്കീർണ്ണമായ ഹൃദ്രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കും നെടുമങ്ങാട്ടെ പ്രധാന കേന്ദ്രമായി എസ്.യു.ടി മാറും. ​ഹൃദയാഘാത സമയത്ത് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകുന്ന എമർജൻസി ആൻജിയോപ്ലാസ്റ്റി (Primary PCI), ഹൃദയ ധമനികളിലെ തടസ്സങ്ങൾ കൃത്യമായി കണ്ടെത്തുന്ന കൊറോണറി ആൻജിയോഗ്രാം (Coronary Angiogram), സങ്കീർണ്ണമായ തടസ്സങ്ങൾ മാറ്റുന്ന കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റിംഗ് എന്നീ പ്രധാന സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 0472 25875 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments