![]() |
നെടുമങ്ങാട്: ബിജെപിക്ക് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങൾ ഏറെയായി. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലം പ്രസിഡന്റ് രാജി വെച്ച ഒഴിവിലേക്ക് പുതിയ മണ്ഡലം പ്രസിഡന്റിനെ തെരെഞ്ഞെടുക്കാൻ പോലും പാർട്ടിക്ക് കഴിയുന്നില്ല. ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മറ്റി നാഥനില്ലാത്ത അവസ്ഥയാണ് നിലവിൽ. ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിക്കുള്ളിൽ തന്നെ ഗ്രൂപ്പ് പോര് രൂക്ഷമാണ്. പ്രസിഡന്റ് ഇന്ന് വരും നാളെ വരും എന്ന മറുപടി മാത്രമാണ് മാസങ്ങളായി പ്രവർത്തകർക്ക് ലഭിക്കുന്നത്. പാർട്ടിയുടെ നിലവിലെ അവസ്ഥ അതീവ മോശമാണെന്നും നേതൃത്വം ഇല്ലാത്തതിനാൽ ശക്തമായ ഒരു സമരപരിപാടികൾ പോലും സംഘടിപ്പിക്കാൻ ആളില്ലാത്ത സ്ഥിതിയാണെന്നും സാധാരണ പ്രവർത്തകർ പറയുന്നു.
നഗരസഭയിൽ മൂന്ന് കൗൺസിലർമാരുടെ സാന്നിധ്യമുണ്ടെങ്കിലും സംഘടനാ സംവിധാനം പൂർണ്ണമായും നിർജീവമായതിനാൽ ഭരണസമിതിയുടെ അഴിമതിക്കെതിരെ യാതൊരു കാര്യവും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇത് നഗരസഭയിലെ ഭരണപക്ഷത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുവെന്നും ആക്ഷേപമുണ്ട്. പാർട്ടിയോട് ചേർന്നുനിന്ന പല പ്രവർത്തകരും കടുത്ത മാനസിക വിഷമത്തോടെ ഇതിനകം തന്നെ രംഗത്തുനിന്ന് പിന്മാറിക്കഴിഞ്ഞു. മണ്ഡലത്തിലെ ഈ തളർച്ച താഴേത്തട്ടിലുള്ള ബൂത്ത് കമ്മറ്റികളുടെ പ്രവർത്തനങ്ങളെയും താളംതെറ്റിച്ചിട്ടുണ്ട്. കൂടാതെ നിയമസഭ, തിരഞ്ഞെടുപ്പ് സമയത്ത് എത്തിയ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും ചിലർ ഫണ്ട് മുക്കി എന്ന ഗുരുതരമായ പരാതിയും പാർട്ടിയിൽ ഉയർന്നു വന്നിട്ടുണ്ട്. ഈ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും സംഘടനാ പ്രതിസന്ധിയെക്കുറിച്ചും ജില്ലാ നേതൃത്വത്തിന് നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രവർത്തകരുടെ അസംതൃപ്തി ഇരട്ടിയാക്കുന്നുണ്ട്.
നെടുമങ്ങാട്ടെ ബിജെപിയുടെ ഈ പ്രതിസന്ധി അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ അസ്ഥിത്തം തന്നെ നഷ്‍ടപ്പെടുമെന്ന അവസ്ഥയിലാണ് സാധാരണ പ്രവർത്തകർ. ഗ്രൂപ്പ് പോര് തന്നെയാണ് മണ്ഡലം പ്രസിഡന്റിന് ഒരു പേരിൽ എത്തി ചേരാൻ പാർട്ടിക്ക് കഴിയാത്തതെന്നും അടക്കം പറച്ചിൽ ഉണ്ട്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.