Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂ‌ളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി കച്ചവടം ഒരാൾ പിടിയിൽ


വിളപ്പിൽശാല: ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് തിരുവനന്തപുരം വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്.

നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂ‌ളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആരോമലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ രഞ്ജിത് ആർ.എസ്, അജയൻ കെ, വിശാഖ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് വി.വി, ആരോമൽ രാജൻ, അക്ഷയ് അനിൽ ശ്രീ, ഗോകുൽ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത മോഹൻ, ആര്യകൃഷ്ണ‌ൻ എന്നിവർ പങ്കെടുത്തു. പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു.  

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments