Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോത്തൻകോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുമായി പോലീസ്

പോത്തൻകോട്: പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുമായി പോലീസ്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.


രണ്ടു ദിവസം മുൻപാണ് പെൺകുട്ടി പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ പോലീസ് ഉടനടി ഇടപെടുകയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ആരോ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി ഈ വീഡിയോ പ്രചരിപ്പിച്ചവർ എത്രയും വേഗം അവ ഡിലീറ്റ് ചെയ്യണമെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദ്ദേശം ലംഘിച്ച്‌ വീഡിയോ തുടർന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments