
മേളയിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് പെരിങ്ങമ്മല ബനാന നഴ്സറി ഒരുക്കിയിരിക്കുന്ന വിവിധയിനം വാഴക്കുലകളാണ്. ടെൻഫ്ലവർ വാഴയിനം, കൂപ്പുകൈ വാഴ എന്നറിയപ്പെടുന്ന പ്രെയിങ്ങ് ഹാൻഡ്‌സ് ബനാന, വിദേശ ഇനമായ ഹവായിൽ നിന്ന് എത്തിച്ച പൊപ്പേലു തുടങ്ങി വിവിധയിനം വാഴകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. നഴ്സറികളിൽ നിന്നും പച്ചക്കറി, പൂച്ചെടി തൈകളും തേൻ, ഹരിത കഷായം, വെർമി കമ്പോസ്റ്റ് എന്നിവയ്ക്ക് പുറമെ കുടംപുളി, ഉണങ്ങിയ പാവയ്ക്ക, പച്ചക്കറികൾ തുടങ്ങിയ ഫാം ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. 20 രൂപയും കുട്ടികൾക്ക് പത്തു രൂപയുമാണ് മേളയിലെ സന്ദർശക ഫീസ്. സ്കൂൾ കുട്ടികളെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിറവ് മേള സന്ദർശിക്കാനെത്തുന്നവർക്ക് സൂര്യകാന്തിപ്പാടത്തേക്ക് കുറഞ്ഞ നിരക്കിൽ വാഹന സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.