നെടുമങ്ങാട്: കോടതിയിലേക്കുള്ള കുട്ടികളുടെ നിയമ പരിജ്ഞാന യാത്ര സംവാദയുടെ ഭാഗമായി മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിലെ കുട്ടികൾ നെടുമങ്ങാട് കോടതിയിലെത്തി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അക്ഷയ സംവാദ ബാഡ്‌ജുകൾ വിതരണം ചെയ്തു കുട്ടികളുമായി സംവദിച്ചു.
ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസീദാസ് അധ്യക്ഷനായ ചടങ്ങിൽ താലൂക്ക് സംവാദ കോർഡിനേറ്റർ അഡ്വ. കെ. ഉവൈസ് ഖാൻ സ്വാഗതമാശംസിച്ചു. താലൂക്ക് ലീഗൽ കമ്മിറ്റി സെക്രട്ടറി വൈശാന്ത് മുഖ്യപ്രഭാഷണം തടത്തി. അഡ്വ. നന്ദിയോട് സുരേഷ് കുമാർ നന്ദി പറഞ്ഞു. തുടർന്ന് ആർ പി മാരായ അഡ്വ ജയകുമാർ തീർത്ഥം, അഡ്വ. കെ.പി. അനില, അഡ്വ. വിമേഗ, പാരാ ലീഗൽ വോളണ്ടിയർ പ്രിയങ്ക തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. കുട്ടികൾ വിവിധ കോടതികൾ സന്ദർശിച്ചു. നിയമം, ലൈഫ് സ്കില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ലീഗൽ സർവീസ് അധികൃതർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.