
ബോണക്കാട് ടോപ്പ് ഡിവിഷൻ കന്നിമരിയമ്മൻ കോവിലിന് സമീപമാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പ്രദേശവാസികൾ ഇതുവഴി നടന്നുപോകുമ്പോഴാണ് റോഡിന് തൊട്ടടുത്തുള്ള പാറയ്ക്ക് മുകളിൽ പുലി ശാന്തമായി കിടക്കുന്നത് കണ്ടത്. പുലിയെ കണ്ടതോടെ ഭയന്നോടിയ ആളുകൾ ഉടൻതന്നെ ബോണക്കാട് ഫോറസ്റ്റ് സെക്ഷനിലെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് (തൊഴിലാളി വീടുകൾ) വളരെ അടുത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. രണ്ടു വർഷം മുൻപ് തുടർച്ചയായ ദിവസങ്ങളിൽ ഇവിടെ പുലിയിറങ്ങിയതായി ലയത്തിലെ താമസക്കാർ ഓർമ്മിപ്പിക്കുന്നു. അന്ന് ലയത്തിലെ താമസക്കാരായ തമ്പുരാജിന്റെയും സരോജത്തിന്റെയും വളർത്തുനായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. ഇതിനുശേഷവും പ്രദേശത്ത് പലതവണ പുലിയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള കാൽനടയാത്രയും സ്കൂൾ കുട്ടികളുടെ യാത്രയും പുലിയുടെ സാന്നിധ്യം കാരണം കടുത്ത അപകടഭീഷണിയിലാണ്. സന്ധ്യ മയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.