Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബോണക്കാടിന് പുറമേ കല്ലാർ മേഖലയിലും പുലിയിറങ്ങിയതായി സംശയം

വിതുര: ബോണക്കാടിന് പുറമേ കല്ലാർ മേഖലയിലും പുലിയിറങ്ങിയതായി ആദിവാസികൾ പറയുന്നു. മിക്കമേഖലയിൽ നിന്നും വളർത്തുനായ്ക്കൾ അപ്രത്യക്ഷമായിട്ടുണ്ട്. പുലി പിടിച്ചതായാണ് വിവരം. നേരത്തേ അനവധി തവണ കല്ലാർ മൊട്ടമൂട്, ആറാനക്കുഴി മേഖലകളിൽ പുലിയിറങ്ങി വളർത്തുനായ്കളെ കൊന്നൊടുക്കിയിട്ടുണ്ട്. മാത്രമല്ല കുരങ്ങനെ പിടികൂടുവാൻ വൈദ്യുതി പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റ് ചത്തിരുന്നു.


ടൂറിസ്റ്റുകേന്ദ്രമായ പൊൻമുടിയിലും, വിതുര ജഴ്സിഫാമിലും അനവധി തവണ പുലിയിറങ്ങി ഭീതി പരത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ബോണക്കാട്, കല്ലാർ മേഖലകളിൽ പുലിയുടെ സാന്നിദ്ധ്യമുണ്ട്. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്നും. വനാന്തരങ്ങളിൽ കയറരുതെന്നും സഞ്ചാരികൾ പൊലീസിന്റെയും, വനപാലകരുടേയും നിർദ്ദശങ്ങൾ പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments