Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; കിടക്കയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചെന്ന് കുടുംബം

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചതായി ഗുരുതര ആരോപണം. ഉഴമലയ്ക്കൽ സ്വദേശി സുനിലിനാണ് ആശുപത്രി അധികൃതരിൽ നിന്ന് ദുരനുഭവമുണ്ടായത്. അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് കിടക്ക ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പ്രവേശനം നിഷേധിച്ചതെന്ന് കുടുംബം പരാതിപ്പെടുന്നു.


ഇക്കഴിഞ്ഞ 22-ാം തീയതി അപസ്മാരബാധയെ തുടർന്ന് സുനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്ത വേളയിൽ, തുടർചികിത്സ വീടിന് അടുത്തുള്ള ആശുപത്രിയിൽ തേടാൻ മെഡിക്കൽ കോളേജ് അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശപ്രകാരമാണ് സുനിലിനെയും കൊണ്ട് കുടുംബം ഇന്ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. എന്നാൽ, പ്രവേശിപ്പിക്കാൻ കിടക്കയില്ലെന്ന് പറഞ്ഞ് നഴ്‌സിങ് സൂപ്രണ്ട് രോഗിയെ തിരിച്ചയക്കുകയായിരുന്നുവെന്ന് സുനിലിന്റെ ഭാര്യ മിനി വ്യക്തമാക്കി. അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട സർക്കാർ ആശുപത്രിയിൽ നിന്ന് രോഗിയോട് കാണിച്ച അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

നിരവധി ആരോപണങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയെപ്പറ്റി പുറത്തുവരുന്നത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments