Recent-Post

പ്രവേശനോത്സവം-വരവേല്പ് 2025; നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി പ്രവേശനോൽസവം നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ ഉദ്ഘാടനം ചെയ്തു.


പി.ടി.എ പ്രസിഡൻ്റ് സാനു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ നീത നായർ ആർ സ്വാഗതം പറഞ്ഞു. പിന്നണി ഗായികയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുമായ പ്രമീള മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപെഴ്സൺ വസന്തകുമാരി, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ, വാർഡ് കൗൺസിലർ ആദിത്യ വിജയകുമാർ, പ്രധാന അദ്ധ്യാപിക രമണി മുരളി, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, എസ് എം സി ചെയർമാൻ അൻസിൽ,  പിടിഎ വൈസ് പ്രസിഡൻ്റ് അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഹയർ സെക്കൻ്ററി വിഭാഗം സീനിയർ അസിസ്റ്റൻ്റ് ബിന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകുവാൻ ക്ലിക്ക് ചെയ്യൂ 

Post a Comment

0 Comments